കുടംപുളി എന്നാൽ മീൻ കറിക്ക് പുളിയും രുചിയും കൂട്ടാനുള്ള വസ്തു എന്നു മാത്രം കരുതുന്നവരുണ്ടാകാം. എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് കുടംപുളി.
കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മറ്റ് പോഷകങ്ങളോടൊപ്പം ഇതു കൂടി ചേരുമ്പോൾ ശരീരത്തിന് ഏറെ ഗുണം ചെയ്യും.